Magazine

കാർമൽ മാഗസിൻ അതിൻറെ 75 വർഷം പിന്നിടുമ്പോൾ കേരളത്തിലെ തന്നെ ആധ്യാത്മിക വാരികളിൽ ഏറ്റവും പഴക്കം ചെന്ന മാഗസിനാണ് കാർമൽ -സത്യത്തിന്റെ കണ്ണാടി. ആധ്യാത്മിക ജീവിതത്തിനും ഭൗതിക നന്മകൾക്കും ഉതകുന്ന അനേകം ലേഖനങ്ങളും,വിശുദ്ധന്മാരുടെ ജീവിതവും പ്രവർത്തനങ്ങളും, ഉൾക്കൊള്ളുന്ന ഈ മാസിക കേരളത്തിലൂടെ നീളം അനേകർക്ക് ആധ്യാത്മിക വളർച്ചയ്ക്കും ധ്യാനാത്മക വിചിന്തനത്തിനും സഹായിച്ചിട്ടുണ്ട്. കർമ്മലിതാസഭയുടെ ആധ്യാത്മിക പൈതൃകവും, വിശുദ്ധരുടെ ജീവിതവും വിളിച്ചോതുന്ന ഈ മാസിക കേരള കത്തോലിക്കാ സഭയ്ക്ക് ഒരു മാർഗ്ഗദീപം തന്നെയാണ്.