ഒന്നാം ദിവസം
“ഓ എൻറെ ഏകനിധിയായ ഉണ്ണിയീശോയേ…. നിന്റെ സ്നേഹരശ്‌മികൾ ഒന്നായി എന്നിലേക്കു ചൊരിയൂ എന്നെ ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. നിന്റെ ഹിതത്തിനെ തിരായുള്ള ഒരു ആഹ്ലാദവും എനിക്ക് വേണ്ട.” ഉണ്ണിയീശോയുടെ കൂട്ടുകാരിയായ കൊച്ചുത്രേസ്യയുടെ വാക്കുകളാണിത്. ഒന്നോർത്താൽ, ഉള്ളി ലൊരു ഉണ്ണിയീശോ ഇല്ലാത്തതാണ് നമ്മിലെ ശിശു ഉണരാത്ത തിന് കാരണം. ഉള്ളിലൊരു ശിശുവായി പരുവപ്പെട്ടാൽ നമ്മിലെ പല കുറവും മറയുമെന്ന് നാം തിരിച്ചറിയണം. ശിശു അമ്മയെ എന്നപോലെ ദൈവത്തെ നിഷ്‌കളങ്കമായി സ്നേഹിക്കുന്നതാണ് യഥാർത്ഥ പ്രാർത്ഥന. കൊച്ചുത്രേസ്യയ സ്നേഹിച്ച ഉണ്ണിയേശുവിനെ നമുക്കും സ്നേഹിക്കാം, നമ്മുടെ ആത്മാവും ശിശുവായി മാറട്ടെ.
രണ്ടാം ദിവസം
കൊച്ചുത്രേസ്യായുടെ ജീവിതത്തിൽ എല്ലാം സാധാരണമായിരുന്നു. ചെയ്തുകൂട്ടലുകളും വിജയവുമല്ല വിശുദ്ധിയുടെ മാനദണ്ഡം സ്വയം സമർപ്പണത്തിലും ദൈവഹിതത്തോടുള്ള വിധേയത്വത്തിലുമാണ് അത് അടങ്ങിയിരിക്കുന്നത് എന്ന് അവൾ കാണിച്ചു തരുന്നു. വിശുദ്ധ കൊച്ചുത്രേസ്യയുടെ ജീവിതം മുഴുവനും ലാളിത്യത്തിന്റെ സുവിശേഷമായിരുന്നു. ഈ ചെറുതാകലിന്റെ സുവിശേഷം നമുക്ക് ജീവിക്കാം.
മൂന്നാം ദിവസം
വിശ്വാസതലത്തിൽ വിരോചിതമായ ജീവിതം നയിക്കുന്നവരെയാണ് തിരുസഭാ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തുന്നത്.എന്നാൽ വിശുദ്ധ പീയൂസ് പത്താമൻ ചെറുപുഷ്പത്തെ വിശേഷിപ്പിച്ചത് ആധുനിക ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധി എന്നാണ്. ആധുനിയുഗത്തെ തന്നെ സ്വാധീനിക്കുവാൻ മാത്രം എന്താണ് അവളുടെ ജീവിതത്തിന്റെ തനിമ. ഹൃദയത്തിൽ നിന്ന് കോരിയിട്ട ആ ജീവിതാ സ്മരണയിൽ ആണ് വിരോചിതമായ അവളുടെ ജീവിത വിശുദ്ധി വെളിവാകുന്നത്. ആരെയും മാനസാന്തരത്തിലേക്ക് നയിക്കുന്ന ഒരു പ്രചോദനം അതിൽ ഉണ്ട്. അവളുടെ ജീവിത സൗരഭ്യം പരത്തുന്ന ആ താളുകളിലേക്ക് നമുക്ക് ഒന്നുകൂടെ സഞ്ചരിക്കാം.
നാലാം ദിവസം
ഭൂമിയിലെ ഏറ്റവും സുന്ദരമായ ദൈവിക സംവിധാനമാണ് കുടുംബം. ശ്രേഷ്ഠമായ കുടുംബത്തിൽ നിന്നാണ് മഹത്വമുള്ള മനുഷ്യ ജീവിതങ്ങൾ ഉടലെടുക്കുക. അതിനുദാഹരണമാണ് മാർട്ടിൻ- സെലി ദമ്പതികളുടെ ജീവിതകഥ. കുടുംബം എന്ന പൂങ്കാവനത്തെ പ്രാർത്ഥന കൊണ്ടും, സ്നേഹം കൊണ്ടും ത്യാഗം കൊണ്ടും അണിയിച്ചൊരുക്കി വിശുദ്ധ പുഷ്പങ്ങളെ ദൈവത്തിന് കാഴ്ചയായി സമർപ്പിച്ച് ഭൂമിയിൽ പറുദീസ നിർമിച്ചവരാണ് അവർ. വെല്ലുവിളികൾ നേരിടുമ്പോൾ ഉലയുന്ന ആധുനിക കുടുംബങ്ങൾക്ക് അവർ ഒരു വഴികാട്ടിയാണ്. നമുക്കും പ്രാർത്ഥിക്കാം നാം ആയിരിക്കുന്ന കുടുംബം വിശുദ്ധീകരിക്കപ്പെടാൻ.
അഞ്ചാം ദിവസം
ഭൂമിയിലെ ഏറ്റവും സുന്ദരമായ ദൈവിക സംവിധാനമാണ് കുടുംബം. ശ്രേഷ്ഠമായ കുടുംബത്തിൽ നിന്നാണ് മഹത്വമുള്ള മനുഷ്യ ജീവിതങ്ങൾ ഉടലെടുക്കുക. അതിനുദാഹരണമാണ് മാർട്ടിൻ- സെലി ദമ്പതികളുടെ ജീവിതകഥ. കുടുംബം എന്ന പൂങ്കാവനത്തെ പ്രാർത്ഥന കൊണ്ടും, സ്നേഹം കൊണ്ടും ത്യാഗം കൊണ്ടും അണിയിച്ചൊരുക്കി വിശുദ്ധ പുഷ്പങ്ങളെ ദൈവത്തിന് കാഴ്ചയായി സമർപ്പിച്ച് ഭൂമിയിൽ പറുദീസ നിർമിച്ചവരാണ് അവർ. വെല്ലുവിളികൾ നേരിടുമ്പോൾ ഉലയുന്ന ആധുനിക കുടുംബങ്ങൾക്ക് അവർ ഒരു വഴികാട്ടിയാണ്. നമുക്കും പ്രാർത്ഥിക്കാം നാം ആയിരിക്കുന്ന കുടുംബം വിശുദ്ധീകരിക്കപ്പെടാൻ.
ആറാം ദിവസം
ഒന്നോർത്താൽ ഒരുപാട് പ്രാർത്ഥനകൾ മനപ്പാഠമാക്കിയവരാണ് നാം അതിലുപരി പ്രാർത്ഥനാ മണിനാദം ഉരുവിടുന്നവരാണ് നാം. എന്നാൽ ഈ കൊച്ചു കുസൃതിക്കാരിക്ക് പ്രാർത്ഥന എന്നാൽ ചെയ്തുകൂട്ടലുകൾക്കും അനുഷ്ഠാനങ്ങൾക്കും ഉപരിയാണ്. ആരും സ്നേഹിച്ചിട്ടില്ലാത്ത വിധത്തിൽ കർത്താവിനെ സ്നേഹിക്കുന്നതും എപ്പോഴും കർത്താവിന്റെ ഹിതം നിറവേറ്റുന്നതുമായിരുന്നു അവൾക്ക് പ്രാർത്ഥന. അത് ഹൃദയത്തിന്റെ തുടിപ്പാണ്,ഹൃദയം ദൈവത്തിങ്കലേക്ക് ഉയർത്തുന്നതാണ്,സ്വർഗ്ഗത്തിലേക്കുള്ള ഒരു നോട്ടമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ സന്തോഷത്തിലും സന്താപത്തിലും നന്ദിയുടെയും സ്നേഹത്തിന്റെയും ഉദ്ഘോഷമാണ്.
ഏഴാം ദിവസം
വിശുദ്ധിക്ക് ഒരു പുതിയ നിർവചനം നൽകിയവളാണ് വിശുദ്ധ കൊച്ചുത്രേസ്യ. അവൾ പറയും: “ദൈവഹിതം നിറവേറ്റുക. നാം ആയിരിക്കുന്നതിൽ, നമുക്കുള്ളവയിൽ നാം സംതൃപ്തരായിരിക്കുക. നമ്മുടെ വലിയ ത്യാഗങ്ങളും, പുണ്യപ്രവർത്തി കളുമല്ല ഈശോയ്ക്ക് ആവശ്യം, മറിച്ച് നമ്മുടെ സ്നേഹമാണ് അവിടുന്നു പ്രതീക്ഷിക്കുക.”ശരിയാണ്, കേൾക്കുമ്പോൾ ഒരു ചെറിയ കാര്യം എന്നാൽ സ്വർഗ്ഗ രഹസ്യം ഈ വാക്കുകളിൽ ഉണ്ട്. ജീവിതത്തിൽ അവൾക്ക് എല്ലാം സാധാരണമായിരുന്നു. അസാധാരണത്വം ഒന്നിലും ഉണ്ടാകരുതെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു. ചെയ്തുകൂട്ടലുകളും, വിജയവുമല്ല വിശുദ്ധിയുടെ മാനദണ്ഡമെന്നും, സ്വയം സമർപ്പണത്തിലും ദൈവ ഹിതത്തോടുള്ള വിധേയത്വത്തിലുമാണ് അത് അടങ്ങിയിരിക്കുന്നതെന്നും അവൾ വിശ്വസിച്ചിരുന്നു.
എട്ടാം ദിവസം
സെലിന് അപ്പോൾ നാലു വയസ്സ്, അവളുടെ ചോദ്യം ഇതായിരുന്നു ” ഇത്രയും ചെറിയ ഒരു ഓസ്തിയിൽ അധിവസിക്കാൻ നല്ല ദൈവത്തിന് എങ്ങനെ സാധിക്കും”. ആ കുഞ്ഞു മനസ്സിൽ തെളിഞ്ഞ ചോദ്യത്തിന് ഉത്തരം നൽകുന്നത് കൊച്ചുത്രേസ്യാണ്, അവൾ തന്റെ ചേച്ചിയോട് പറഞ്ഞു “നല്ല ദൈവം സർവ്വശക്തനല്ലേ?; സർവ്വശക്തൻ എന്നുപറഞ്ഞാൽ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യാൻ കഴിവുള്ളവൻ എന്നാണ് അതിന്റെ അർത്ഥം”. ഒന്നോർത്താൽ,ഇത് കേവലം ഒരു സംഭാഷണമല്ല. കുഞ്ഞു മനസ്സിൽ ആഴമായി പതിഞ്ഞ ബോധ്യമായിരുന്നു. അതായിരുന്നു അവളെ ഉടച്ചു വാർത്തത്. ഈശോയെ സ്വീകരിക്കാൻ എത്ര ഒരുങ്ങിയാലും “അധികമല്ല’ എന്ന ബോധ്യം അവൾക്കുണ്ടായിരുന്നു. അതിനാൽ ഓരോ പ്രാവശ്യവും അവിടുത്തെ സ്വീകരിക്കാൻ തന്നാൽ കഴിയുന്ന വിധം അവൾ ഒരുങ്ങിയിരുന്നു. ആ ഒരുക്കം അവളെ വിശുദ്ധിയുടെ പടവുകളിലേക്ക് ഉയർത്തി. ദിവ്യബലിക്കായുള്ള നമ്മുടെ ഒരുക്കങ്ങളും നമ്മുടെ സമർപ്പണങ്ങളും എപ്രകാരമാണ്… ചിന്തിക്കാം നമുക്ക്.
ഒൻപതാം ദിവസം
സ്വന്തം അമ്മ നഷ്ടപ്പെട്ട നിമിഷങ്ങൾ ആയിരുന്നു അത്… എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിമിഷം…ആ വേദനയുടെ ആധിക്യത്തിൽ അവൾ നടന്നത് സ്വർഗീയ അമ്മയുടെ പക്കലേക്ക് ആയിരുന്നു, പരിശുദ്ധ കന്യകാമറിയത്തിന് അടുക്കലേക്ക്.
ആ അമ്മയുടെ മുമ്പിൽ അവൾ പിടിവാശി പിടിച്ചു. ഇനിമുതൽ സ്വർഗീയ അമ്മ എന്റെ അമ്മ ആയിരിക്കണം എന്ന്. പിന്നീടങ്ങോട്ട് അവളുടെ ജീവിതം അതിശയം നിറഞ്ഞ ഒരു യാത്രയായിരുന്നു. സാധാരണതയിൽ അസാധാരണത നിറഞ്ഞ ഒരു ജീവിതം. ഒന്നോർത്താൽ, പരിശുദ്ധ അമ്മയുടെ ജീവിതം അതായിരുന്നല്ലോ. കൊച്ചുത്രേസ്യയുടെ ജീവിതം അനേകം വ്യക്തികളെ പരിമളം പരുത്തുവാൻ പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ അതിശയിക്കേണ്ട കാര്യമില്ല അതിൽ, അത് അമ്മയുടെ ജീവിതത്തിന്റെ സൗരഭ്യം ആണ് അനുകരണമാണ്. നമുക്കും ആ അമ്മയുടെ സൗരഭ്യം ഹൃദയത്തിൽ സ്വീകരിക്കാൻ കൊച്ചുത്രേസ്യായുടെ ജീവിത മാതൃക സ്വീകരിക്കാം.
പത്താം ദിവസം
വി. കൊച്ചുത്രേസ്യാ തന്റെ വ്രതവാഗ്‌ദാന ദിവസം മാറോടു ചേർത്തുവെച്ച ഒരു പ്രാർത്ഥന ഉണ്ട്: “ഈശോയേ, അനേകം ആത്മാക്കളെ രക്ഷിക്കുവാൻ എന്നെ സഹായിക്കണമെ. ഇന്നേദിവസം ഒന്നുപോലും നിത്യനാശത്തിൽ ഉൾപ്പെടാതിരിക്കട്ടെ; ശുദ്ധീകരണസ്ഥലത്തെ ആത്മാ ക്കളെല്ലാം മോക്ഷം പ്രാപിക്കുകയും ചെയ്യട്ടെ. … ഈശോ, എന്റെ അപേക്ഷകൾ സാഹസമാണെങ്കിൽ എന്നോടു ക്ഷമിക്കണമെ. അങ്ങയെ പ്രസാദിപ്പിക്കണമെന്നും ആശ്വസിപ്പിക്കണമെന്നും മാത്രമെ എനിക്കാഗ്രഹമുള്ളൂ.” അഖിലലോക മിഷൻ മധ്യസ്ഥയായി അവളെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ആശ്ചര്യപ്പെടേണ്ട കാര്യമല്ല യേശുവിന്റെ ഈ കൊച്ചു റോസാപ്പൂവ് കുരിശിലെ കർത്താവിന്റെ വാക്കുകളാണ് ഓരോ നിമിഷവും ധ്യാനിച്ചത് “എനിക്ക് ദാഹിക്കുന്നു”. അത് അവളെ വെറുതെ ഇരുത്തിയില്ല… ആത്മാവിൽ ലോകത്തിന്റെ നാലു കോണുകളിലേക്കും അവൾ സുവിശേഷ ഗീതം ഉയർത്തി. വാക്കുകൾ അല്ല ജീവിത മാതൃകയാണ് അപരനെ മനസാന്തരത്തിലേക്ക് നയിക്കുന്നതെന്ന് അവളുടെ ജീവിതം കാണിച്ചുതരുന്നു. സഭയുടെ മിഷൻ എന്നത് ജീവിത വിശ്വസ്തതയാണ് പ്രഘോഷണം അല്ല. കർത്താവിന്റെ ഈ കുറുമ്പുകാരിയുടെ സ്നേഹം നമ്മെ. ഉത്തേജിപ്പിക്കട്ടെ